query_builder Mon 20 Dec 2021 3:51 pm
visibility 105
അരിമ്പൂർ: അരങ്ങ് മലയാളനാടക ദേശീയസംഘടനയുടെ മികച്ച അമേച്വർ നാടക പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സുരേഷ് എറവിന് അരിമ്പൂർ ആലോചന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു .
അരിമ്പൂർ ഗ്രാമപഞ്ചായത്തു ഹാളിൽ നടന്ന ആദര ചടങ്ങ് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അഡ്വ.വി.ഡി. പ്രേംപ്രസാദ് ഉദ്ഘാടനം ചെയ്തു .ചെയർമാൻ ഇ.കെ. അനിൽകുമാർ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, അരങ്ങ് നാടക സംഘടന ജനറൽ സെക്രട്ടറി മുരളി അടാട്ട്, മോഹൻ പച്ചാമ്പിള്ളി ,സി.പി. റോബൻ, കുമാർജി അരിമ്പൂർ, സത്യദേവൻ എറവ്, വാർഡംഗം സി.പി. പോൾ തുടങ്ങിയവർ പങ്കെടുത്തു.