query_builder Wed 2 Mar 2022 12:24 pm
visibility 286
കീവ്: യുക്രെയിനിൽ അസുഖബാധിതനായ പഞ്ചാബ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 22കാരനുമായ ചന്ദൻ ജിൻദലാണ് മരിച്ചത്. യുക്രെയ്‌നിലെ വിന്നിറ്റ്‌സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു ചന്ദൻ. പഠനത്തിനിടെയാണ് ചന്ദന് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് വിന്നിറ്റ്‌സിയയിലെ എമർജൻസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിക്കുന്നത്. ചന്ദന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ അച്ഛൻ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.