മണൽ കടത്ത്; 2 പേർ പിടിയിലായി
CRIME
കൊരട്ടി ഉറുമ്പിപാലത്തിന് സമീപത്തുനിന്നും ടിപ്പർ ലോറിയിൽ മണൽ കയറുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
മുണ്ടക്കയം: മണിമലയാറ്റിൽ നിന്നും മണൽ കടത്താൻ ശ്രമിച്ച രണ്ടുപേരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കുറുവാമൂഴി അമ്പരപ്പു കോളനി ചെൻചേരിയിൽ സജിമോൻ (48), കണ്ണിമല പാറമട ഇല്ലിക്കപറമ്പിൽ ബൈജു രാജു (42) എന്നിവരാണ് പിടിയിലായത്. കൊരട്ടി ഉറുമ്പിപാലത്തിന് സമീപത്തുനിന്നും ടിപ്പർ ലോറിയിൽ മണൽ കയറുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. ലോറി യും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി. ഐ ഷൈൻ കുമാർ, എസ്.ഐ ടി ഡി മനോജ് കുമാർ, എ.എസ്. ഐ മനോജ്, സി പി ഓ മാരായ രഞ്ജിത്ത് എസ് നായർ, റോബിൻ തോമസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.