query_builder Tue 15 Mar 2022 6:22 am
visibility 336

പത്താം ക്ലാസ് ഗണിത പഠനത്തിനൊരു സൗജന്യ ആപ്പ്
അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട മലയോര മേഖലയിലെ ജനങ്ങൾക്ക് മേലാണ് കേരള ബാങ്കിൻ്റെ നേതൃത്വത്തിൽ വീടുകളിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വിദ്യാഭ്യാസ വായ്പയായും,
കാർഷിക വായ്പയായും ഭവന വായ്പയും ചെറുകിട സംരംഭ വായ്പയും ഉൾപ്പെടെ നിരവധി പേരാണ് വീടും സ്ഥലവും പണയം വെച്ച് ലോൺ എടുത്തിട്ടുള്ളത് ഇതാണിപ്പോൾ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് വൻ തുകയായി മാറി ജപ്തി നടപെടിയിലേക്ക് എത്തിയിരിക്കുന്നത്. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ഇവർ എങ്ങനെ ഈ പണം തിരിച്ച് അടയ്ക്കും എന്ന്
അറിയാതെ വിഷമിക്കുകയാണ് .
പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്താത്ത ഇവിടുത്തെ ജനങ്ങൾക്ക് മേലാണ് ഇടിത്തീയായി ജപ്തി നടപടികൾ എത്തിച്ചേർന്നിരിക്കുന്നത്. ഏന്തയാർ വളളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേർന്ന് വീടുപണിക്കായി 2012 ൽ എടുത്ത ആറ് ലക്ഷം രൂപ ഇപ്പോൾ 17 ലക്ഷം രൂപയായി വളർന്നു കഴിഞ്ഞു.
Read also: നാല് ജില്ലകളിൽ ഇന്ന് നേരിയമഴയ്ക്ക് സാധ്യത
ഹൃദ് രോഗിയായ ദാമോദരനോടും കുടുംബത്തോടും മാർച്ച് 31നു മുമ്പ് പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് നോട്ടീസ് പതിച്ചിരിക്കുകയാണ് ഇവരുടെ വീട്ടിൽ .
ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല ഏന്തയാർ കൊടുങ്ങ സ്വദേശി കെജി ഗംഗാധരൻ്റെ അവസ്ഥയും ഇതുതന്നെയാണ് ചികിത്സക്കായി പണം വായ്പ എടുത്ത ഗംഗാധരൻ്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ലക്ഷം രൂപ ഇപ്പോൾ 9 ലക്ഷം ആണ് .
ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് മേഖലയിലുള്ളത്.
പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർ ഇവർ എങ്ങനെ വയ്പ തിരിച്ചടുക്കുമെന്ന ആശങ്കയിലാണ്. ജീവിതമാകെ അനിശ്ചിതത്തിലായ ഇവർ വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത് .