query_builder Wed 16 Mar 2022 12:11 pm
visibility 204

ഇടുക്കി:കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഇടുക്കി ജില്ല കോര്‍ഡിനേറ്ററായി എസ്.സൂര്യലാല്‍ ചുമതലയേറ്റു. അഭിനേതാവും മാധ്യമ പ്രവര്‍ത്തകനുമായ സൂര്യലാല്‍ ദേശീയ, അന്തര്‍ദേശീയ നാടകോത്സവങ്ങളില്‍ പങ്കെടുക്കുകയും കലോത്സവങ്ങളില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി തമിഴ്, മലയാളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച സൂര്യലാല്‍ ആകാശവാണി ദേവികുളം നിലയത്തില്‍ ക്വാഷല്‍ അനൗണ്‍സറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡന്റായ കട്ടപ്പന പുളിമൂട്ടില്‍ സുഗതന്‍ കരുവാറ്റയുടെയും പൊന്നമ്മയുടെയും മകനാണ്. അധ്യാപികയായ ശ്യാമയാണ് ഭാര്യ. മകന്‍ അഹാന്‍ സൂര്യ.
Read also : ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു