മതത്തിനകത്തെ ആചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതികളല്ല: എസ് എസ് എഫ്

RELIGION

ശിരോവസ്ത്രം ഇസ്ലാം മത വിശ്വാസത്തിന്റെ അഭിവാജ്യഭാഗമല്ലെന്ന കർണാടക ഹൈക്കോടതി വിധി മതാചാരങ്ങളിലുള്ള കോടതിയുടെ കടന്നുകയറ്റമാണെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു

മതത്തിനകത്തെ ആചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതികളല്ല: എസ് എസ് എഫ് Enlight News

കോഴിക്കോട് : ശിരോവസ്ത്രം ഇസ്ലാം മത വിശ്വാസത്തിന്റെ അഭിവാജ്യഭാഗമല്ലെന്ന കർണാടക ഹൈക്കോടതി വിധി മതാചാരങ്ങളിലുള്ള കോടതിയുടെ കടന്നുകയറ്റമാണെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. എസൻഷ്യൽ റിലീജിയസ് പ്രാക്ടീസും, കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സും എന്ന വിഷയത്തിൽ കോഴിക്കോട് റൈഹാൻ വാലിയിൽ നടന്ന സെമിനാറിൽ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ അധ്യക്ഷത വഹിച്ചു. അഡ്വ: ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. മതത്തിനകത്തെ എസ്സൻഷ്യൽ പ്രാക്ടീസിംഗ് തീരുമാനിക്കേണ്ടത് ആ മതത്തിനകത്തെ പണ്ഡിതൻമാരാണെന്ന് വിവിധങ്ങളായ വിധികൾ വ്യക്തമാക്കുന്നുണ്ടെന്നും, കോടതി ഖുർആൻ വ്യാഖ്യാനിക്കുക എന്നത് സുപ്രീം കോടതി വിധികൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരായ രാജീവ് ശങ്കരൻ,മുസ്തഫ പി എറയ്ക്കല്‍,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീർ എന്നിവർ സംസാരിച്ചു.