query_builder Fri 18 Mar 2022 11:17 am
visibility 501

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
രണ്ട് പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നോക്കുകുത്തിയായി. പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന ഈ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ മോട്ടോറും അനുബന്ധ ഉപകരണങ്ങളും തരുമ്പെടുത്തു നശിക്കുകയാണ് മാങ്കുറ്റിപ്പാടത്തെ ഉയര്‍ന്ന പ്രദേശത്തേക്ക് ജലസേചന സൗകര്യമെത്തിക്കുകയും അതുവഴി വേനല്‍ക്കാലത്ത് കിണറുകളില്‍ ജലവിതാനം ഉയര്‍ത്തി നിര്‍ത്തുകയും ലക്ഷ്യമിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തിനഗര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് രൂപം കൊടുത്തത്.
Also Read: യുക്രെയ്ൻ വിഷയം: ജോ ബൈഡൻ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഇന്ന് സംസാരിക്കും
ഗുണഭോക്താക്കളില്‍ നിന്ന് ഭൂമിയുടെ വിസ്തൃതിക്കനുസൃതമായി ഗുണഭോക്തൃവിഹിതം പിരിച്ചെടുത്താണ് പദ്ധതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ പ്രദേശത്തെ കനാലിനു മേല്‍ഭാഗത്തുള്ള കൃഷിഭൂമികളിലേക്ക് വെള്ളമെത്തിച്ച് ജലസേചന സൗകര്യത്തോടൊപ്പം ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്താനായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ശാന്തി നഗറില്‍ ഭൂമി കണ്ടെത്തി പമ്പുഹൗസും കുളവും നിര്‍മ്മിച്ചു. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ഏറെക്കാലം അനാഥാവസ്ഥയില്‍ കിടന്ന പദ്ധതി ഏതാനും വര്‍ഷം മുമ്പാണ് പ്രവര്‍ത്തനക്ഷമമാക്കിയത്. സഹകരണ സ്ഥാപനത്തില്‍ നിന്ന് ഗുണഭോക്തൃസമിതി വായ്പയെടുത്താണ് പദ്ധതിയുടെ പണികള്‍ പൂര്‍ത്തീകരിച്ചത്. ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും വൈകാതെ പ്രവര്‍ത്തനം സ്തംഭിക്കുകയായിരുന്നു.