വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

GENERAL

എറിയാട് ചെമ്പറമ്പ് പള്ളിക്ക് സമീപം പുതിയ വീട്ടിൽ റിയാസിനെയാണ് ....

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Enlight News


പത്താം ക്ലാസ് ഗണിത പഠനത്തിന്‌ ഒരു സൗജന്യ ആപ്പ്


കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ചെമ്പറമ്പ് പള്ളിക്ക് സമീപം പുതിയ വീട്ടിൽ റിയാസി(30) നെയാണ് എറിയാട് ചൈതന്യ നഗറിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.ഇളങ്ങര പറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


Also Read: അതിഥിതൊഴിലാളികളുടെ മരണം: നിർമ്മാണപ്രവർത്തനത്തിൽ വീഴ്ച്ച ഉണ്ടോ? എന്ന് അന്വേഷണം