query_builder Mon 21 Mar 2022 8:55 am
visibility 511

ഗണിത പഠനം പ്രിയതരമാക്കാൻ ഒരു സൗജന്യ ആപ്പ്
നിലമ്പൂർ: ശിഹാബ് തങ്ങൾ റിലീഫ് സെലിൻ്റെ കാരുണ്യ വർഷത്തിൽ എടക്കരയിൽ പത്താമത് വീടൊരുങ്ങി.ശാരീരികാസ്വാസ്ഥ്യം നേരിടുന്ന മകനെ ചേർത്ത് പിടിച്ച് പൊട്ടിപൊളിഞ്ഞ കൂരക്കുളളിൽ കഴിഞ്ഞ എൺപതുകാരി ആയിഷുമ്മക്കിത് സ്വപ്ന സാഫല്യം. എടക്കര കാക്കപരത ഖബർസ്ഥാൻ പള്ളിക്ക് സമീപമാണ് പുതിയ വീടിൻ്റെ ഗൃഹപ്രവേശം ഉത്സവാന്തരീക്ഷത്തിൽ നടന്നത്.
വാർഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ആയിഷക്കുട്ടിയും കുടുംബവുമാണ് വീട് നിർമാണത്തിനാവശ്യമായ 5 ലക്ഷം രൂപ നൽകിയത്. മുട്ടത്തിൽ മുസ്തഫയെന്ന അമ്പതുകാരൻ്റെയും ഏക ആശ്രയവുമായ ആയിഷുമ്മാത്തയുടെയും ജീവിത നൊമ്പരം തൊട്ടറിഞ്ഞാണ് ആയിഷക്കുട്ടി പൊതു പ്രവർത്തകയുടെ ഇടപെടലുണ്ടായത്. തുടർന്ന് പഞ്ചായത്തിൽ നിർധനരും നിരാലംബരും രോഗികളുമായ ഒൻപത് കുടുംബങ്ങൾക്ക് പുത്തൻ ഭവനം സമ്മാനിച്ച ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ സഹായം തേടുകയായിരുന്നു ഇവർ.പതിവിൽ നിന്നും വ്യത്യസ്തമായി വാർഡംഗം ആയിഷക്കുട്ടി തന്നെ കുടുംബാംഗങ്ങളിൽ നിന്നും ഫണ്ട് കണ്ടെത്തി സംഘടനക്ക് കൈമാറി. ഇക്കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച വീടിൻ്റെ നിർമാണ പ്രവൃത്തി 4 മാസത്തിനകം പൂർത്തിയാക്കാനും സുമനസ്സുകൾക്കായി.
Also Read: ദിലീപ് കേസ്: സായി ശങ്കർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പി കെ ബഷീർ എംഎൽഎ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു. റിലീഫ് സെൽ ചെയർമാൻ കെ ആലിക്കുട്ടി അദ്ധ്യക്ഷനായി.ശ്രീ വിവേകാനന്ദ പഠനകേന്ദ്രം മുഖ്യ കാര്യദർശി ഭാസ്കരപിള്ള മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡൻറ് ആയിഷക്കുട്ടി കാരുണ്യ പ്രവർത്തിക്കായി ഫണ്ട് നൽകി അകമഴിഞ്ഞ് സഹായിച്ച ഇരുമ്പുടശ്ശേരി കുടുംബത്തിന് നന്ദി പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഒടി ജയിംസ് മുഖ്യ അധിഥിയായി. ചടങ്ങിൽ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ, തദ്ദേശവാസികൾ, പള്ളി കമ്മറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. റിലീഫ് സെൽ കൺവീനർ ടി പി അഷ്റഫലി സ്വാഗതവും, ട്രഷറർ എം കെ മുനവ്വർ ഫൈറൂസ് നന്ദിയും പറഞ്ഞു.