യുവാക്കൾ നടത്തിയ നെൽകൃഷിയിൽ നൂറ് മേനി

AGRICULTURE

ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി നടത്തുന്ന മോണിങ് ഫാം കാമ്പയിന്റെ ഭാഗമായാണ് മൂത്തേടം നെല്ലിക്കുത്തിൽ നെൽകൃഷി

യുവാക്കൾ നടത്തിയ നെൽകൃഷിയിൽ നൂറ് മേനി Enlight News

നിലമ്പൂർ: സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയേകി യുവാക്കൾ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാടിനാഘോഷമായി. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി നടത്തുന്ന മോണിങ് ഫാം കാമ്പയിന്റെ ഭാഗമായാണ് മൂത്തേടം നെല്ലിക്കുത്തിൽ വിത്തിറക്കി യുവാക്കൾ നൂറുമേനി വിളവെടുത്തത്.കൊയ്ത്തുത്സവത്തിൽ നാട്ടുകാരും പങ്കു ചേർന്നത് ആവേശ കാഴ്ചയായി. കൊയ്ത്തുത്സവം ജില്ല വൈസ് പ്രസിഡന്റ് പി. ഷബീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സതീഷ് അധ്യക്ഷനായി.


നെല്ലിക്കുത്തിലെ ഭൂമി ഉടമ സമീന അറക്കൽ പാട്ട രഹിതമായി നൽകിയ ഒരേക്കർ പാടത്താണ് യുവാക്കൾ നെൽകൃഷി നടത്തിയത്. എം എ ഫോർ എന്ന മൂന്ന് മാസം പ്രായമുള്ള വിത്താണ് വിതച്ചത്. വിളവെടുത്ത നെല്ല് സർക്കാർ നെല്ല് സംരണ ഏജൻസിക്ക് നൽകുമെന്ന് യുവാക്കൾ പറഞ്ഞു.


 ജില്ലയിൽ മോണിങ് ഫാമിന്റെ ഭാഗമായി നിരവധി പ്രദേശങ്ങളിൽ നെൽകൃഷി നടത്തുന്നുണ്ട്. യുവാക്കളിൽ കൃഷി താൽപര്യം വർദ്ധിപ്പിക്കുകയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന്  നേതാക്കൾ പറഞ്ഞു.


ജില്ല കമ്മിറ്റി അംഗം എ.പി. അനിൽ, ബ്ലോക്ക് ട്രഷറർ ജെ.എം. ഷബീബ്, മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷഫീഖ്, പ്രസിഡന്റ് ജംഷീർ, ട്രഷറർ ഷിബു, യൂനുസ്, വിശ്വനാഥൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.