കോലോത്തുകുടി നിവാസികൾക്ക് കരം തീർക്കാനുള്ള അനുമതിയായി
VIDEO
41 കുടുംബങ്ങൾക്കാണ് പട്ടയവും, ആധാരവും ഉണ്ടായിട്ടും കരം തീർക്കാൻ കഴിയാതിരുന്നത്

അങ്കമാലി:ശ്രീമൂലനഗരം പഞ്ചായത്തിലെ 15-ാം വാർഡിലെ കോലോത്തുകുടി നിവാസികൾക്ക് ആശ്വാസം. തങ്ങളുടെ സ്ഥലത്തിന് കരം തീർക്കാനുള്ള അനുമതിയായി. 41 കുടുംബങ്ങൾക്കാണ് പട്ടയവും, ആധാരവും ഉണ്ടായിട്ടും കരം തീർക്കാൻ കഴിയാതിരുന്നത്. ഇത് മൂലം ഇവിടത്തുകാർക്ക് കുട്ടികളുടെ പഠനത്തിന് പേലും ലോണോ മറ്റോ എടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. 2018 മുതൽ ഈ പ്രദേശം മിച്ചഭൂമിയിൽ പെടുകയായിരുന്നു. ഇതിനെതയരെ നിരവധി സമരങ്ങളാണ് നടന്നത്. അൻവർ സാദത്ത് എംഎൽഎയുടെ ശക്തമായ ഇടപെടൽ മൂലമാണ് ഇവർക്ക് കരം തീർക്കാനുള്ള അനുമതിലഭിച്ചത്. പികെ സിറാജ്, എം.ജി ബിജു, പി.കെ അസീസ്, പിഎസ് നൗഷാദ് എന്നിവരാണ് കരം തീർക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. കരം തീർത്തു കിട്ടിയതിന്റെ നന്ദി അറിയിച്ച് അൻവർ സാദത്ത് എംഎൽഎക്ക് പ്രദേശവാസികൾ സ്വീകരണം നൽകി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ, പഞ്ചായത്തംഗം ഷംസുദീൻ, വി.വി, സെബാസ്റ്റ്യൻ മഞ്ചു നവാസ്, മൊയ്തീൻ കുഞ്ഞ്, വാസു, ഷീബ സജീവ്, ഷിമി, അലി മുച്ചേത്ത്, അസീസ് കാരോളി , എന്നിവർ പങ്കെടുത്തു.