query_builder Mon 21 Mar 2022 1:49 pm
visibility 653
കോഴിക്കോട്: ഉള്ള്യേരിയിൽ കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെയും ശരണ്യയുടെയും മകൾ തൻവി (4) ആണ് മരിച്ചത്. ഞായർ രാത്രിയിൽ കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരിച്ചു. പ്രവീൺ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണ്.