news bank logo
Anvar Kaitharam
3

Followers

query_builder Mon 21 Mar 2022 2:42 pm

visibility 523

വാഹനാപകടത്തിൽ ക്ഷേത്രം മേൽശാന്തി മരിച്ചു


പറവൂർ: വാഹനാപകടത്തിൽ തോന്ന്യകാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മേൽശാന്തി കരുമാലൂർ ദേവികൃപയിൽ ബി ഗരീഷ്കുമാർ (50) മരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ആലുവ - പറവൂർ റൂട്ടിൽ വെടിമറ ഭാഗത്തു ഡ്രൈനേജ് നിർമാണത്തിനായി റോഡിൽ പിഡബ്ല്യുഡി അധികൃതർ എടുത്ത കുഴിയുടെ സമീപത്തു വീപ്പകൾ വച്ചിരുന്നു. ഈ വീപ്പയിൽ ഗിരീഷ് കുമാറിന്റെ ഇരുചക്രവാഹനം ഇടിച്ചു മറിഞ്ഞപ്പോൾ എതിർദിശയിൽ നിന്നെത്തിയ പിക്കപ് വാൻ ഗിരീഷ്കുമാറിനെ ഇടിക്കുകയായിരുന്നെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. തെറിച്ചുവീണ ഗിരീഷ്കുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മകൻ: ഭരത്കൃഷ്ണ.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward