query_builder Tue 22 Mar 2022 4:05 am
visibility 540

കൊടകര: ആനന്ദപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി. കൊടിയേറ്റത്തിനുമുന്നോടിയായി ദ്രവ്യകലശം,മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയുടെ ഭക്തിപ്രഭാഷണം, സിനിമാ ജൂറി പരാമര്‍ശം നേടിയ സിജിപ്രദീപിന് അനുമോദനം എന്നിവയുണ്ടായി. കൊടിയേറ്റത്തിന് തന്ത്രി അണിമംഗലം നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ കാരക്കാട്ട് മനയ്ക്കല്‍ ബിജു നമ്പൂതിരി,പന്തല്‍ മനയ്ക്കല്‍ ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉത്സവനാളുകളില്‍ നിത്യവും നവകം,പഞ്ചഗവ്യം, മുളപൂജ, ശ്രീഭൂതബലി, മേളം, വിവിധകലാപരിപാടികള്‍, കേളി,പറ്റ് എന്നിവയുണ്ടാകും. 23 ന് വൈകീട്ട് 7 ന് കല്ലേറ്റുംകര സരസ്വതി കലാക്ഷേത്രയുടെ ഭക്തിഗാനമേള, 24 ന് വൈകീട്ട് 7 ന് കോഴിക്കോട് ഭക്തിഗാനമേള, 25 ന് ഹരിശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ കലാപരിപാടികള്‍, 26 ന് അമ്പാടി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും. , 26 ന് രാവിലെ ഉത്സവബലിയും 27 ന് രാത്രി പള്ളിവേട്ടയും 28 ന് രാവിലെ ആറാട്ടും നടക്കും. പള്ളിവേട്ടദിവസം രാവിലെ പെരുവനം സതീശന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, വൈകീട്ട് 7 ന് യദു എസ് മാരാരുടെ തായമ്പക, രാത്രി 9 ന് പള്ളിവേട്ട, പെരുവനം പ്രകാശന്‍ മാരാര്‍ നയിക്കുന്ന പാണ്ടിമേളം എന്നിവയുണ്ടാകും.