യുക്രെയ്‌നിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് ബിരുദം നല്‍കും

GLOBAL

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത.

യുക്രെയ്‌നിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് ബിരുദം നല്‍കും Enlight News

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത. യുക്രെയ്ന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപനം നടത്തി. ഇതോടെ ദേശീയ പരീക്ഷ എഴുതാതെ തന്നെ യുക്രെയ്ന്‍ സര്‍വ്വകലാശാലകളിലെ എല്ലാ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും എംബിബിഎസ് ബിരുദം ലഭിക്കും. രാജ്യം നേരിടുന്ന അതിസങ്കീര്‍ണ്ണ പ്രതിസന്ധി കണക്കിലെടുത്താണ് ദേശീയ പരീക്ഷ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ ഡോക്ടറുടെയോ, ഫാര്‍മസിസ്റ്റിന്റെയോ യോഗ്യത നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി ലൈസന്‍സിംഗ് പരീക്ഷ KROK നിര്‍ബന്ധിതമായിരുന്നു. യുക്രയ്‌നിലെ മെഡിസിന്‍, ദന്ത വിഭാഗം, ഫാര്‍മസി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് അവിടുത്തെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു ഡോക്ടറായി യോഗ്യത നേടുന്നതിന് മൂന്നാം വര്‍ഷത്തില്‍ KROK-1, ആറാം വര്‍ഷത്തില്‍ KROK-2 എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരീക്ഷകളില്‍ വിജയിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് KROK-1 അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കുകയും KROK-2 റദ്ദാക്കുകയും ചെയ്തത് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്. 

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്