query_builder Tue 22 Mar 2022 7:28 am
visibility 587
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റായി കേരള കോൺഗ്രസ്-എമ്മിലെ ഡയസ് കോക്കാടിനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫിലെയും കേരള കോൺഗ്രസിലെയും മുൻ ധാരണപ്രകാരം ജോണിക്കുട്ടി മഠത്തിനകം രാജിവെച്ച ഒഴിവിലാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത ഒരുവർഷത്തേക്കാണ് ഡയസിന് ചുമതല. തുടർന്ന് സി.പി.എം, സി.പി.ഐ കക്ഷികൾക്കാണ് സ്ഥാനം. ഡയസ് ഇത് രണ്ടാംതവണയാണ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റാവുന്നത്. മുമ്പ് വൈസ് പ്രസിഡന്‍റായിരുന്നു.