query_builder Tue 22 Mar 2022 11:00 am
visibility 531
കൊച്ചി: ഹോളി വാരത്തിൽ എയർടെൽ എക്‌സ്ട്രീം പ്രീമിയം വീടുകളിലെക്കിക്കുന്നു. ഐഎംഡിബി ടോപ്പ് റേറ്റിങുള്ള മോളിവുഡ് സിനിമകളും ടിവി ഷോകളും. ആക്ഷൻ ചലചിത്രങ്ങൾ മുതൽ ബയോപ്‌സിയും റോം-കോമും സ്‌കൈ-ഫൈ ഫാന്റസി ഡ്രാമയും വരെയുള്ള ഏതു തരം സിനിമകളും പരിപാടികളും പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
എയർടെൽ എക്‌സ്ട്രീം പ്രീമിയം ആപ്പിൽ ഇന്ത്യയിലെയും ആഗോള തലത്തിലുമുള്ള 15 വീഡിയോ ഒടിടികൾ ലഭ്യമാണ്. മാസം 149 രൂപയ്ക്ക് ഇതെല്ലാം ലഭ്യമാകും. 10,500ത്തിലധികം സിനിമകളും ടിവി ഷോകളുമുള്ള ഏറ്റവും വലിയ കൺടന്റ് പ്ലാറ്റ്‌ഫോമാണ് അനാവരണം ചെയ്യുന്നത്. സോണി ലിവ്, ഇറോസ് നൗ, ലോംഗ്‌സ്‌ഗേറ്റ് പ്ലേ, ഹോയ്‌ചോയി, മനോരമ മാക്‌സ്, ഷെമാരൂ, അൾട്ര, ഹംഗാമപ്ലേ, എപികോൺ, ഡോക്യുബേ, ഡിവോടിവി, ക്ലിക്ക്, നമ്മഫ്‌ളിക്‌സ്, ഡോളിവുഡ്, ഷോർട്ട്‌സ്, ഷോർട്‌സ് ടിവി തുടങ്ങിയവയെല്ലാം എയർടെൽ എക്‌സ്ട്രീം പ്രീമിയത്തിൽ ലഭ്യമാകും.