query_builder Tue 22 Mar 2022 2:17 pm
visibility 592

കൊയിലാണ്ടി :മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ എൽ.എസ്.എസ്, യു.എസ്.എസ്.ഇൻസ്പയർ അവാർഡ്,സംസ്കൃതം സ്കോളർഷിപ്പ്, ജില്ലാതല അറബിക് സ്കോളർഷിപ്പ് എന്നിവ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
പി. ജ്യോതിശ്രീ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ സുനിത കക്കുഴിയിൽ, ലതിക പുതുക്കുടി, സുരേന്ദ്രൻ കുയ്യാലിൽ, പി.ടി.എ പ്രസിഡണ്ട് സബീഷ് എന്നിവർ സംസാരിച്ചു. കെ.പി.ഷർഷാദ് രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും എ.ടി.വിനീഷ് നന്ദിയും പറഞ്ഞു.