query_builder Tue 22 Mar 2022 2:05 pm
visibility 558
പഴയന്നൂർ ബ്ലോക്കിൽ സൗജന്യ കലാ പരിശീലനം നൽകുന്നു.
ചേലക്കര : കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തില്‍ സൗജന്യ കലാ പരിശീലനം നല്‍കുന്നതിനായി വജ്രജൂബിലി ഫെലോഷിപ്പ് എന്ന പദ്ധതി കഴിഞ്ഞ 3 വര്‍ഷമായി നടപ്പാക്കിവരുന്നു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ളവർക്ക് തിമില, മദ്ദളം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം, കൂടിയാട്ടം, തിരുവാതിരക്കളി എന്നീ കലാരൂപങ്ങള്‍ സൗജന്യമായി അഭ്യസിക്കുന്നതിന് പുതിയ അപേക്ഷകള്‍ പഴയ ന്നുർ ബ്ലോക്ക് പഞ്ചായത്തോഫീസിൽ സ്വീകരിക്കുന്നു. പ്രായഭേദമെന്യേ താല്‍പര്യമുള്ള എല്ലാവര്‍ക്കും സൗജന്യ കലാ പരിശീലനത്തില്‍ അപേക്ഷിക്കാവുന്നതാണ്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമുകൾ 2022 മാര്‍ച്ച് 29 വരെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9061376013,7561070460 എന്നീ ഫോൺ നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.