48.96 ലിറ്റർ തമിഴ്നാട് മദ്യം പിടികൂടി.

CRIME

രണ്ട് പേർ അറസ്റ്റിൽ .

48.96 ലിറ്റർ തമിഴ്നാട് മദ്യം പിടികൂടി. Enlight News

ഒറ്റപ്പാലം : അഗളി എക്സൈസ് റെയ്ഞ്ച് po ജി സന്തോഷ്‌കുമാറും പാർട്ടിയും പുതുർ തച്ചമ്പടി നിന്നും 48.96 ലിറ്റർ തമിഴ്നാട് മദ്യം പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പുതൂർ രംഗനാഥപുരം സ്വദേശി സദാശിവം, ചുണ്ടപ്പെട്ടി സ്വദേശി രാജേന്ദ്രൻ എന്നിവരെയാണ് പിടികൂടിയത്. ഹോണ്ട ആക്റ്റീവ സ്‌കൂട്ടറിൽ കടത്തി കൊണ്ട് വന്ന് മണികണ്ഠൻ എന്നയാളുടെ വീട്ടുവളപ്പിൽ 272കുപ്പികളിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യം കണ്ടെടുത്തത് . ഒന്നും രണ്ടും പ്രതികളെ സംഭവ സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഗ്രേഡ് po സദാനന്ദ കമ്മത്ത്, ceo മാരായ മനോജ്‌, പ്രദീപ്‌, രംഗൻ M എന്നിവരും പരിശോധനയിൽ പങ്കെടുത്തു.