query_builder Tue 22 Mar 2022 4:31 pm
visibility 612

കൊയിലാണ്ടി: സ്കൂൾ വിദ്യാർത്ഥിയായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് 23 വർഷം കഠിന തടവും 85000 രൂപ പിഴയും.കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ആണ് ശിക്ഷ വിധിച്ചത്.കക്കോടി സ്വദേശി ആയിഷ മൻസിലിൽ റിൽഷാദുൽ എന്ന കുട്ടിമോൻ(38 ) നെയാണ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും,ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ശിക്ഷിച്ചത്.ശിക്ഷ ഒരുമിച്ചു ആറു വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി.പിഴ സംഖ്യ അടച്ചില്ലെങ്കില് മൂന്നു വർഷം കൂടെ തടവ് ശിക്ഷ അനുഭവിക്കണം.
2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം, ബാലികയെ ഓട്ടോയിൽ സ്‌കൂളിൽ കൊണ്ടുവിടു
മായിരുന്ന പ്രതി മറ്റു കുട്ടികളെ ഇറക്കിയ ശേഷം ബാലികയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. വീട്ടിൽ എത്തിയ ബാലിക വീട്ടുകാരോട് കാര്യം പറയുക ആയിരുന്നു.എലത്തൂർ സബ് ഇൻസ്‌പെക്ടർ സി.പ്രശാന്ത് അന്വേഷിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി .ജെതിൻ ഹാജരായി.