query_builder Tue 22 Mar 2022 4:48 pm
visibility 532
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിലവിൽ കുടി വെള്ള പ്രയാസമുള്ള സ്ഥലങ്ങളിൽ സർക്കാർ ഉത്തരവ് വരുന്നതിനു മുൻപേ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സഹായത്തോടുകൂടിയാണ് കുടിവെള്ളവിതരണം തുടങ്ങിയത്.. ഇതിന് ജിപിഎസ് ഘടിപ്പിച്ച വാഹനം നിർബന്ധമില്ല. പഞ്ചായത്തിന്റെ പണമുപയോഗിച്ച് ചെയ്യുമ്പോൾ മാത്രമാണ് അത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കേണ്ടത്.കൂടുതൽ വാർഡുകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങൾ ഏർപ്പാട് ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വിവിസ്മിതവാർത്ത കുറിപ്പിൽ അറിയിച്ചു..