query_builder Tue 22 Mar 2022 4:40 pm
visibility 533

പയ്യോളി :സിപിഐ (എം) കൊയിലാണ്ടി, പയ്യോളി ഏരിയയിലെ തലമുതിർന്ന നേതാവും , ഇരിങ്ങൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, മൂരാട് വെസ്റ്റ് ബ്രാഞ്ച് അംഗവും, കൈത്തറി തൊഴിലാളിയൂണിയൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവുമായ പി .ഗോപാലൻ (77) നിര്യാതനായി. സി പി ഐ (എം )കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, പയ്യോളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, സി ഐ ടി യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ട്രഷറർ , കൈത്തറി തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി, കേരള സ്റ്റേറ്റ് ഹാന്റക്സ് ഡയറക്ടർ, പയ്യോളി ഗ്രാമ പഞ്ചായത്ത് അംഗം, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ, അർബൻ ബാങ്ക് വൈസ് ചെയർമാൻ, പുതുപ്പണം വീവേഴ്സ്സൊസൈറ്റി പ്രസിഡന്റ്, ഇരിങ്ങൽ കയർ സൊസൈറ്റി പ്രസിഡന്റ്, ഇരിങ്ങൽ പി കെ കെ നായർ വായനശാലയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു.1972ലെ മിച്ചഭൂമി
സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. കുടികിടപ്പ് സമരം, പ്രസിദ്ധമായ ഇരിങ്ങൽ ക്വാറി സമരം, ഇരിങ്ങൽ ടിമ്പർ സമരം, ഇരിങ്ങൽ ഇത്തിൾ തൊഴിലാളി സമരം, തുടങ്ങിയ ജനകീയ സമര സമരങ്ങൾക്ക് നേതൃത്വംവഹിച്ചിട്ടുണ്ട്
ഭാര്യ: മാലതി(പുതുപ്പണം വീവേഴ്സ് സൊസൈറ്റി ഡയറക്ടർ). മക്കൾ : സുനിത, സീന. മരുമക്കൾ : ജയൻ(പാലാഴി), ബാബു(കൊയിലാണ്ടി) .
സഹോദരങ്ങൾ: ജാനകി , കെ .വി. രാജൻ(സിപിഐ (എം )ഇരിങ്ങൽ ലോക്കൽ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം), പരേതരായ ബാലൻ, കല്യാണി , സരോജിനി.