query_builder Tue 22 Mar 2022 7:17 pm
visibility 542

ശ്രീകണ്ഠാപുരം: തളിപ്പറമ്പ-ഇരിട്ടി സംസ്ഥാന പാതയില്‍ ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍വശം ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. നടുവില്‍ സ്വദേശിനിയും ചുഴലിയിലെ എം.ഇബാലകൃഷ്ണന്റെ ഭാര്യയുമായ കാഞ്ചന (45) യാണ്മരിച്ചത്.ശ്രീകണ്ഠപുരം പട്ടികജാതി സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റായ കാഞ്ചന സഞ്ചരിച്ച സ്‌കൂട്ടറില്‍ തളിപ്പറമ്പില്‍ നിന്നും ശ്രീകണ്ഠാപുരത്തെക്ക് പോകുകയായിരുന്ന ഡോക്ടര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
ജിഷ്ണു. വൈഷ്ണവ് എന്നിവര്‍ കാഞ്ചനയുടെ മക്കളാണ്