news bank logo
swale Kannur
11

Followers

query_builder Wed 23 Mar 2022 1:24 am

visibility 706

പി.ബിയിൽ പ്രായപരിധി പിണറായിക്ക് ബാധകമാവില്ല; എസ്.രാമചന്ദ്രൻ പിള്ള


കണ്ണൂർ: 75 വയസു കഴിഞ്ഞവർ വരുന്ന കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലുമുണ്ടാകില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പൊളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റികളിൽ നിന്നും താൻ ഒഴിവാകുമെന്നും എന്നാൽ പ്രായപരിധി കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവുണ്ടാകുമെന്നും എസ്.ആർ.പി വ്യക്തമാക്കി. സി പി എം പാർട്ടി കോൺഗ്രസ് വെബ്സൈറ്റ് ചൊവ്വാഴ്ച്ച രാവിലെ എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഓഫീസിൽ നടന്ന പരിപാടിയിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷനായി.

വർഗീയ കോർപറേറ്റ് കൂട്ടുകെട്ടിൻ്റെ അമിതാധികാര പ്രവണതയാണ് കേന്ദ്ര ഭരണത്തിൽ കാണുന്നതെന്ന് എസ് ആർ.പി ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. കോർപറേറ്റ് പ്രീണന കാര്യത്തിൽ ബി.ജെ.പിയുടെ അതേ നിലപാടാണ് കോൺഗ്രസും സ്വീകരിക്കുന്നത്. ബിജെപി തുടർന്നുകൊണ്ടിരികുന്ന ജനദ്രോഹ നീക്കങ്ങൾക്കെതിരേ ആരെല്ലാമോയോജിക്കുക അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പെടുത്തുകയാണ് പാർട്ടി കോൺഗ്രസ് മുൻപോട്ടു വയ്ക്കുന്ന ആശയമെന്നും എസ്.ആർ.പി പറഞ്ഞു.


പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്


അതിനൊപ്പം സിപിഎമ്മിനെ ശക്തിപ്പെടുത്തുകയും ചെയ്യണ്ട സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യും. ത്രിപുരയിലും ബംഗാളിലും വലിയ തിരിച്ചടി നേരിട്ടുവെന്നത് യാഥാർത്ഥ്യമാണ്. പാർട്ടിക്ക് സ്വാധീനമുള്ള

മറ്റു സംസ്ഥാനങ്ങളിലും അപചയമുണ്ടായിട്ടുണ്ട്. കേരളത്തിൽ തിരിച്ച് വന്നതു പോലെ അഖിലേന്ത്യ തലത്തിൽ തിരിച്ചു വരാനുള്ള സാഹചര്യം ഉണ്ടാക്കാനുള്ള സമീപനങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്നും എസ്. ആർ.പി പറഞ്ഞു

ബിജെപിയെ എതിർക്കുന്ന വർഗീയതയെ എതിർക്കുന്ന ഏതു പാർട്ടിയോടൊപ്പം നിൽക്കാനും സി.പി.എം തയ്യാറാണ്. എന്നാൽകോൺഗ്രസ് ബിജെപിക്കെതിരെ ഒരു നിലപാടുമെടുക്കുന്നില്ലെന്നും എസ്.ആർ.പി ആരോപിച്ചു. ഇപ്പോൾ കെ. റെയിൽ വിവാദങ്ങളിൽ പാർട്ടി നേരത്തെ അഭിപ്രായം പറഞ്ഞതാണ്. കഴമ്പില്ലാത്ത വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കെ-റെയിൽ കോർപറേഷൻ്റെ സിൽവർ ലൈൻ പാത കേരളത്തെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. പ്രകൃതിയെ സംരക്ഷിച്ചുള്ള പദ്ധതിയാണത്. എന്നാൽ ചെറിയ വിഭാഗം ഇതിനെതിരെയായിട്ടുണ്ട് ' തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടു പോവുമെന്നും എസ്.ആർ.പി പറഞ്ഞു.. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര ഘടകം മുതൽ താഴെയുള്ള ഘടകം വരെ ഏകാഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു പരിപാടിയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി സന്തോഷ് കുമാർ, എൻ സുകന്യ എന്നിവരും പങ്കെടുത്തു.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward