query_builder Wed 23 Mar 2022 4:41 am
visibility 733

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെഹ്‌രിക്-ഇ-താലിബാന്‍ (ഇന്ത്യ സെല്‍) എന്ന ഭീകര സംഘടനയാണ് ഭീഷണി സന്ദേശം ഇമെയില്‍ വഴി യുപി പോലീസിന് അയച്ചത്. ഇമെയിലിന്റെ വിശദാംശങ്ങള്‍ യുപി പോലീസ് ഡല്‍ഹി പോലീസിന് കൈമാറി. ആക്രമണ സാധ്യത മുന്‍നിര്‍ത്തി സുരക്ഷാ സേന ഡല്‍ഹിയിലെ സരോജിനിനഗര്‍ മാര്‍ക്കറ്റില്‍ തിരച്ചില്‍ നടത്തി. അതേസമയം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മാര്‍ക്കറ്റുകള്‍ അടച്ചിടുമെന്ന് സരോജിനി നഗര്‍ മിനി മാര്‍ക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് രണ്‍ധാവ അറിയിച്ചു.
പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്