ആക്രിക്കടയില്‍ തീപിടിത്തം: 11 പേര്‍ വെന്തുമരിച്ചു
ACCIDENT
കടയിലുണ്ടായിരുന്ന 12 തൊഴിലാളികളില്‍ 11 പേരാണ് മരിച്ചതെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ മോഹന്‍ റാവു

ഹൈദരാബാദ്: ഹൈദരാബാദിലെ ഭോയ്ഗുഡയിലെ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ വെന്തുമരിച്ചു. കടയിലുണ്ടായിരുന്ന 12 തൊഴിലാളികളില്‍ 11 പേരാണ് മരിച്ചതെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ മോഹന്‍ റാവു പറഞ്ഞു. ഒരാള്‍ രക്ഷപ്പെട്ടു. ബീഹാര്‍, യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.