മേപ്പയ്യൂർ കോ.ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

CHUTTUVATTOM

ടൗൺ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു.

 മേപ്പയ്യൂർ കോ.ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു. Enlight News


മേപ്പയ്യൂർ: മേപ്പയ്യൂർ കോ.ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .ടി .രാജൻ അദ്ധ്യക്ഷനായി. ഇലക്ട്രിക് ഓട്ടോ വായ്പ പദ്ധതി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ സി .എം. ബാബു നിർവ്വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് പി.പ്രസന്ന, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ എ.പി.രമ്യ, വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, സർക്കിൾ സഹകരണ യൂണിയൻ മെമ്പർ കെ .വി .നാരായണൻ,വിവിധ ബാങ്ക് പ്രസിഡണ്ടുമാർ, ടൗൺ ബാങ്ക് മുൻ പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ടൗൺ ബാങ്ക് പ്രസിഡണ്ട് കൂവല ശ്രീധരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. ജി. ബിജുകുമാർ റിപ്പോർട്ടും ബാങ്ക് വൈസ് പ്രസിഡണ്ട് വി .മോഹനൻ നന്ദിയും പറഞ്ഞു.

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്