ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും നീക്കാനൊരുങ്ങി ഫിയോക്ക്
GENERAL
31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും

ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാൻ ദിലീപിനെയും വൈസ് ചെയര്‍മാൻ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍നിന്ന് നീക്കാന്‍ തീരുമാനിച്ച് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.ഭേദഗതി യാഥാര്‍ഥ്യമായാല്‍ തിയറ്ററുടമയും എന്നാല്‍ മറ്റ് സംഘടനകളില്‍ അംഗമല്ലാത്ത ആളുകളിലേക്കും മാത്രമായി ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒതുങ്ങും. മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്.