പ്രതിഭകളെ ആദരിച്ചു
REGIONAL
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിലാണ് ആദരവ് നടന്നത്

കോതമംഗലം : കോതമംഗലം സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിൽ യു എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതിഭകളെ ആന്റണി ജോൺ എം എൽ എ ആദരിച്ചു.റിട്ടയർഡ് എ ഇ ഓ അനിത പി എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ സിജോ വർഗീസ്,ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറി,പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ ജോസ്,പി റ്റി എ പ്രസിഡന്റ് സണ്ണി കടുത്താഴെ,ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ടിസ റാണി,ഡെപ്യൂട്ടി എച്ച് എം സിസ്റ്റർ ജൂലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.