നികാഹ് കഴിഞ്ഞ് അഞ്ചാം നാൾ യുവാവ് അപകടത്തിൽ മരിച്ചു

ACCIDENT

തൃശ്ശൂര്‍ ചാവക്കാട് വട്ടേക്കാട് തിരുത്തിയില്‍ ജംഷീര്‍ (21) ആണ് മരിച്ചത്.

നികാഹ് കഴിഞ്ഞ് അഞ്ചാം നാൾ യുവാവ് അപകടത്തിൽ മരിച്ചു Enlight News

തൃശ്ശൂര്‍ : ചാവക്കാട് വട്ടേക്കാട് തിരുത്തിയില്‍ ജംഷീര്‍ (21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി അനുരാജിനെ (21) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍-ചമ്രവട്ടം പാതയില്‍ പോലീസ്ലൈനിലെ അപകടവളവില്‍ ഡിവൈ.എസ്.പി. ഓഫീസിനു മുന്‍പിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ജംഷീര്‍ എറണാകുളത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍ കോഴ്‌സിനു പഠിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ഷിബിലയുമായി  നിക്കാഹ് കഴിഞ്ഞത്.