query_builder Wed 23 Mar 2022 9:45 am
visibility 545

ഡെറാഡൂണ്‍: 12ാമത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് തിങ്കളാഴ്ചയാണ് ധാമി മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡ് നിരീക്ഷകനും സഹ നിരീക്ഷകനുമായി പാര്‍ട്ടി നിയോഗിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖിയും പങ്കെടുത്ത പാര്‍ട്ടി നിയമസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.