കെ റെയിൽ ജപ്പാൻ കമ്പനിയുമായി രഹസ്യ ധാരണയുണ്ടാക്കി കോടിക്കണക്കിന് രൂപ പിണറായി വിജയൻ കൈപ്പറ്റിയെന്ന് കെ സുരേന്ദ്രൻ.

VIDEO

കെ റെയിൽ ജപ്പാൻ കമ്പനിയുമായി രഹസ്യ ധാരണയുണ്ടാക്കി കോടിക്കണക്കിന് രൂപ പിണറായി വിജയൻ കൈപ്പറ്റിയെന്ന് കെ സുരേന്ദ്രൻ.

കെ റെയിൽ ജപ്പാൻ കമ്പനിയുമായി രഹസ്യ ധാരണയുണ്ടാക്കി കോടിക്കണക്കിന് രൂപ പിണറായി വിജയൻ കൈപ്പറ്റിയെന്ന് കെ സുരേന്ദ്രൻ. Enlight News

കള്ളിക്കാട്; ജപ്പാൻ കമ്പനിയുമായുള്ള കരാറിൽ കോടിക്കണക്കിനു രൂപ കെ റെയിലിന്റെ പേരിൽ പിണറായിവിജയൻ കൈക്കലാക്കിയെന്ന് ആരോപിച്ച് കെ സുരേന്ദ്രൻ രം​ഗത്ത്. ശബരിമല വിഷയത്തിൽ മുട്ടുമടക്കിയ പോലെ കെ റെയിൽ വിഷയത്തിലും പിണറായി മുട്ടുമടക്കും.കള്ളിക്കാട് പഞ്ചായത്തിന്റെ ഭരണ മികവിൽ ബി ജെ പി കള്ളിക്കാട് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.  തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപെട്ടു എങ്കിലും ശബരിമല വിഷയത്തിൽ പിണറായി എന്ന രാക്ഷസനെ പരാജയപ്പെടുത്താൻ കഴിഞ്ഞു.അതുപോലെ നാട്ടുകാരുടെ നെഞ്ചിൽ കല്ലിടാൻ വന്നാൽ നിങ്ങടെ കുറ്റി തെറിപ്പിക്കാനുള്ള ജനശക്തി ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ ,ബി ജെ പി ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.