query_builder Wed 23 Mar 2022 11:44 am
visibility 531

പറവൂർ: പറവൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ സദ്ഗമായ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പറവൂർ ഗവ. എൽ. പി. സ്കൂളിൽ എം. എൽ. എയുടെ പ്രത്യേക വികസന നിധി ഉപയോഗിച്ചു നിർമ്മിച്ച പാചകപുരയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ വി. എ. പ്രഭാവതി അധ്യക്ഷയായി. വൈസ് ചെയർമാൻ എം. ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, കെ. ജെ. ഷൈൻ, വാർഡ് കൗൺസിലർ രഞ്ജിത് മോഹൻ, കൗൺസിലർമാരായ അബ്ദുൾ സലാം, ജഹാഗീർ തോപ്പിൽ, എൻ ഐ. പൗലോസ്, ബാനർജി എം. കെ.,
എ. ഇ ഓ ലത ടീച്ചർ, എച് എം. ഷീലിയ എ. സലാം, മുനിസിപൽ എഞ്ചിനീയർ ജി ആർ സീന, പി. ടി എ പ്രസിഡന്റ് വി എസ്. സജയൻ എന്നിവർ പങ്കെടുത്തു.