query_builder Wed 23 Mar 2022 11:48 am
visibility 536
തൃശൂർ _ ഭൗതികവും മതപരവുമായ നിലപാടുകളിലാണ് മറ്റു രാജ്യങ്ങൾ നില നിൽക്കുന്നതെങ്കിൽ ഇന്ത്യ നിലനിൽക്കുന്നത് തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പാരമ്പര്യവുമായാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഇന്ത്യയെ വ്യക്തമായി അറിയണമെങ്കിൽ സംസ്കൃതവും ശരിയായ രീതിയിൽ അറിയണമെന്ന് ഗവർണർ.
ഭാരതീയ സംസ്കാരത്തിനും സംസ്കൃത ഭാഷക്കും ശങ്കര മഠങ്ങളുടെ സംഭാവന എന്ന വിഷയത്തിൽ നടക്കുന്ന ദേശീയ ത്രിദിന സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളത്തിൽ സദസ്സിനെ അഭിസംബോധന ചെയ്താണ് അദേഹം തൻ്റെ പ്രസംഗത്തിന് തുടക്കമിട്ടത്. ചിതറി കിടന്നിരുന്ന നാട്ടു രാജ്യങ്ങളെ ആത്മീയമായും ഭൗതികവുമായും ഒന്നിപ്പിച്ച പുണ്യ വ്യക്തിത്വമാണ് ശ്രീ ശങ്കരനെന്നും പറഞ്ഞ അദ്ദേഹം ഒരു വിഭാഗത്തിലേക്ക് മാത്രമായി ചുരുങ്ങിയ വേദങ്ങളും ഉപനിഷത്തുകളും എല്ലാവരിലും വ്യാപിപ്പിക്കേണ്ടത്തുണ്ടെന്നും കൂട്ടി ചേർത്തു.തൃശൂർ തെക്കേ മഠത്തിൽ നടന്ന ചടങ്ങിൽ ചിത്രൻ നമ്പൂതിരിപ്പാട് അധ്യക്ഷതവഹിച്ചു. മേയർ MK വർഗീസ്, ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, ഡോക്ടർ EN സജിത് , വടക്കുമ്പാട് നാരായണൻ, മോഹൻ വെങ്കിട്ടകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.