query_builder Wed 23 Mar 2022 12:44 pm
visibility 537

പുളിക്കൽ: ചെറുമിറ്റം പി.ടി.എം.എ.എം യുപി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന റെമെഡിയൽ ക്ലാസുകൾക്ക് പ്രൗഢോജ്ജ്വല തുടക്കം. ഓൺലൈൻ പഠന കാലത്തിൽ കുട്ടികൾക്കുണ്ടായ പഠന വിടവ് നികത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു പരിപാടിക്ക് തുടക്കം കുറിച്ചത്.പദ്ധതി വാർഡ് മെമ്പർ കെ.സി ഷെരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപികസി.എ ഷീബ ടീച്ചർ അധ്യക്ഷത വഹിച്ചു.പി അബു മാസ്റ്റർ,കെ.എ ഉസ്മാൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.ജി ഇൻചാർജ് കെ.പി ഖദീജ ടീച്ചർ സ്വാഗതം പറഞ്ഞു.കെ.വി റിയാസ് മാസ്റ്റർ,യു.കെ.ജി അധ്യാപിക നുസ്റത്ത്ബീഗം, എൽ.കെ.ജി അധ്യാപിക സെറീന എന്നിവർ നേതൃത്വം നൽകി