'കുഞ്ഞി മൊയ്‌ദീൻക്കയുടെ പത്തേമാരിക്കാലം' പരിപാടി സംഘടിപ്പിച്ചു

VIDEO

'കുഞ്ഞി മൊയ്‌ദീൻക്കയുടെ പത്തേമാരിക്കാലം' പരിപാടി സംഘടിപ്പിച്ചു....

'കുഞ്ഞി മൊയ്‌ദീൻക്കയുടെ പത്തേമാരിക്കാലം' പരിപാടി സംഘടിപ്പിച്ചു Enlight News


പൊന്നാനി: മാർച്ച് 22 ലോക ജലദിനത്തോടനുബന്ധിച്ച് വെളിയങ്കോട് എംടിഎം കോളേജ് നേച്ചർ ക്ലബ്ബും റീഡേഴ്‌സ് ക്ലബും ലാഗ്വേജ് ക്ലബ്ബും സംയുക്തമായി പൊന്നാനി അഴുമുഖത്ത് വെച്ച് കുഞ്ഞിമോയ്ദീൻക്കയെ ആദരിച്ചു.

കുഞ്ഞിമൊയ്‌ദീൻക്കയുടെ പത്തേമാരിക്കാലം എന്ന പരിപാടിയിൽ കോളേജ് വിദ്യർത്ഥികളുമായി കുഞ്ഞിമൊയ്‌ദീൻക്ക കടലനുഭവങ്ങൾ പങ്കുവെച്ചത് വേറിട്ടൊരു അനുഭവമായി മാറി. കോളേജ് പ്രിന്സിപ്പൽ ഡൊമനിക് സിപ്‌സൺ കോളേജിന്റെ മൊമെന്റോ നല്കുകയും പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, മാനേജർ സജില, നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ റഹിയാനത്ത്, ലാഗ്വേജ് ക്ലബ്ബ് കോർഡിനേറ്റർ ഷമീം എൻ,എസ്. ലൈബ്രേറിയൻ ഫൈസൽ ബാവ, മുഹമ്മദ് ഇക്ബാൽ ഫൗഷിബ.പി.കെ.എം എന്നിവർ നേതൃത്വം നൽകി. കടലറിവുകൾ ആദ്യകാല കടൽയാത്രകൾ തുടങ്ങി കടലിന്റെ വിവിധകാര്യങ്ങൾ വിദ്യാർഥികൾ കൗതുകത്തോടെ കേട്ടിരുന്നു. കുഞ്ഞിമോയ്ദീൻക്കയുടെ മകൻ സക്കീർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു