query_builder Wed 23 Mar 2022 1:56 pm
visibility 616
കുന്ദമംഗലം. |കൊവിഡ് സമയത്ത് കേരള സർക്കാർ പഞ്ചായത്ത് കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് അനുവദിച്ച ആറു മാസത്തെ വാടകയിളവ് കുന്ദമംഗലത്തെ സർക്കാർ കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് അനുവദിക്കാത്ത ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം 26 ന് രാവിലെ 10 .30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കെ വി വി ഇ എസ്
സംസ്ഥാന പ്രസിഡണ്ട് കുഞ്ഞാവു ഹാജി ധർണ്ണ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡണ്ട് എം ബാബുമോൻ, എം ജയശങ്കർ, എൻ വിനോദ് കുമാർ, കെ.കെ ജൗഹർ, ടി മുഹമ്മദ് മുസ്തഫ, എൻ വി അഷ്റഫ്, പി ഭാസ്ക്കരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.