query_builder Wed 23 Mar 2022 1:26 pm
visibility 548
നാദാപുരം :മേപ്പയ്യൂർ മണ്ഡലം മുൻ എം.എൽ.എയും ദീർഘകാലം മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദിനെ ആദരിക്കുന്നു.
വെള്ളിയാഴ്ച നാലു മണിക്ക് ശാദുലി സാഹിബ് നഗറിൽ നടക്കുന്ന ആദരിക്കൽ ചടങ്ങും മുസ്‌ലിം ലീഗ് സംഗമവും ലീഗ്സംസ്ഥാന സെ ക്രട്ടറി എം.കെ മുനീർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡൊക്യുമെന്ററി പ്രകാശനം, ഉപഹാര സമർപ്പണം എന്നിവ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം പ്രതിനിധികൾ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, ജനറൽ കൺവീനർ എൻ.കെ മൂസ, പബ്ലിസിറ്റി കൺവീനർ സി.പി സലാം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.