query_builder Wed 23 Mar 2022 2:42 pm
visibility 533

കണ്ണൂര്‍: വി.പി സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയ മണ്ഡല്‍ കമ്മിഷനെ പരസ്യമായി എതിര്‍ത്തയാളാണ് കൊജ്‌രിവാളെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍ ആരോപിച്ചു.ഭഗത് സിംഗ് രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍സ്‌റ്റേഡിയം കോര്‍ണറില്‍ നടത്തിയ യൂത്ത് അലര്‍ട്ട് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു രാജീവ് ഗോസാമിയെന്നയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ടു ഭരണഘടനയ്ക്കു നിരയ്ക്കാത്തതാണ് മണ്ഡല്‍ കമ്മിഷനെന്ന് നിലപാട് സ്വീകരിച്ചയാളാണ് കൊജ്‌രിവാള്‍.
സംവരണത്തിന്റെ വിഷയത്തില്‍ ഒളിച്ചോടുകയായിരുന്നു കൊജ്‌രിവാള്‍ ചെയ്തത്. അടിസ്ഥാനകാര്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നവര്‍ ഭഗത്‌സിങിന്റെ ഫോട്ടോ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
അവര്‍ക്ക് കാശ്മിരിന്റെ കാര്യത്തില്‍ സംവരണവിഷയത്തില്‍, പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ കൃത്യമായ നിലപാടില്ല. ഉപരിവിപ്‌ളവമായ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു താല്‍ക്കാലികമായ വിജയമുണ്ടായേക്കാം, എന്നാല്‍ ശാശ്വതമായ വിജയമുണ്ടാകില്ലെന്ന് അവര്‍ മനസിലാക്കണമെന്നും സന്തോഷ് കുമാര്‍പറഞ്ഞു. ഭഗത്‌സിങ് എല്ലാകാര്യത്തിലും നിലപാടുള്ളയാളായിരുന്നു. ഒരാള്‍ അയാളുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മുന്‍പോട്ടുപോകേണ്ടത്.
ഇന്ത്യയെ ബാധിക്കുന്ന ഗൗരവകരമായ കാര്യങ്ങളില്‍ ആംആദ്മിപാര്‍ട്ടിക്ക് ഒരിക്കലും വ്യക്തമായ നിലപാടില്ല. എങ്കിലും അവര്‍തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഇതുതിരിച്ചറിയണമെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.പരിപാടിയില്‍
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ എം സി സജീഷ്, ടി വി രജിത,സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ പി അജയകുമാര്‍,എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മായില്‍,ജില്ലാ പ്രസിഡന്റ് പ്രണോയ് എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രജീഷ് സ്വാഗതവും എം
മണ്ഡലം സെക്രട്ടറി എ കെ ഉമേഷ് നന്ദിയും പറഞ്ഞു.