query_builder Wed 23 Mar 2022 3:18 pm
visibility 541

പേരാമ്പ്ര: കെ-റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് സി.പി.ഐ (എംഎൽ). കോർപ്പറേറ്റ് പദ്ധതികൾ നടപ്പാക്കുന്ന പിണറായി സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം വികസിപ്പിക്കുമെന്നും സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ പേരാമ്പ്ര ഏരിയാ സമ്മേളനം പ്രഖ്യാപിച്ചു.
കോഴിക്കോട് വെച്ച് സെപ്തംബർ മാസം നടക്കുന്ന സി.പി.ഐ (എം.. എൽ) റെഡ് സ്റ്റാർ 12ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ പേരാമ്പ്ര ഏരിയ സമ്മേളനം എം.പി.കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു.
ടി.പി. രാഘവൻ ,എം.ശശി , രാജീവൻ വാളൂർ നഗറിൽ (ലൂന ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ. എം.ടി.മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി.
എൻ.എം.പ്രദീപൻ സ്വാഗതമാശംസിച്ചു ,കെ .പി. സുനിൽകുമാർ , ടി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വി.എ. ബാലകൃഷ്ണൻ കേന്ദ്ര കമ്മിറ്റി ആഹ്വാനം അവതരിപ്പിച്ചു .ജില്ലാ സെക്രട്ടറി അഖിൽ കുമാർ ജില്ലാ റിപ്പോർട്ടും ഏരിയ സെക്രട്ടറി സുനി കുമാർ കായണ്ണ ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു.
എൻ.എം.പ്രദീപൻ , കെ.പി.സുനിൽകുമാർ , ടി.രാധാകൃഷ്ണൻ , എം.ടി. മുഹമ്മദ്, വിജയൻ വടക്കുമ്പത്ത്, ഒ.കെ.ദാമോധരൻ, ബാലകൃഷ്ണൻ കടിയങ്ങാട്, കെ.ടി.രവി, ഇസി. ജാനകി , വി.എ. ബാലകൃഷ്ണൻ എന്നിവരടങ്ങിയ 10 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞടുത്തു .ഏരിയാ സെക്രട്ടറിയായി കെ.പി.സുനിൽകുമാറിനെ തെരഞ്ഞെടുത്തു.