ഒരു ബെല്ല്... അതുമതി പോലീസെത്താന്‍
GENERAL
എടത്വ പോലീസ് സ്റ്റേഷനിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരു ബെല്ല് അമര്‍ത്തിയാല്‍ ഇനി സേവനം ലഭ്യമാകും.

എടത്വ: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാരും ഇനി പോലീസ് സ്റ്റേഷന്റെ പടികള്‍ കയറി വിഷമിക്കേണ്ട. ഒരു ബെല്ല് അമര്‍ത്തിയാല്‍ പോലീസിന്റെ സേവനം ലഭ്യമാകും. എടത്വ ലയണ്‍സ് ക്ലബ്ബ് മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി എടത്വ പോലീസ് സ്റ്റേഷനില്‍ നിര്മ്മിച്ച പരാതി സെല്ലിന്റെ ഉദ്ഘാടനം നാളെ S രാവിലെ 10 മണിക്ക്.
നാലരലക്ഷത്തോളം രൂപ മുടക്കി 200 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിച്ച ഓഫീസിനുള്ളില്‍ 40 പേര്‍ക്ക് വരെ ഇരിക്കാനുള്ള സൗകര്യത്തൊടെയുള്ള ഓഫീസാണ് നിര്‍മ്മിച്ചിരിക്കുന്നത്. എടത്വ പോലീസ് സ്റ്റേഷന്‍ വെളളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തില്‍ തറയില്‍ നിന്ന് ഏഴ് അടി ഉയരത്തില്‍ നിര്‍മ്മിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്റ്റേഷനുള്ളിലെത്തി പരാതി സമര്‍പ്പിക്കുന്നത് നന്നേ ബുദ്ധിമുട്ടിലായിരുന്നു. ഇതിനു പരിഹാരമായിട്ടാണ് പോലീസ് സ്റ്റേഷന് മുന്നിലായി എടത്വ ലയണ്‍സ് ക്ലബ്ബ് പരാതി പരിഹാര സെല്ല് നിര്‍മ്മിച്ചത്.
ഇവിടെ എത്തുന്ന പരാതിക്കാര്‍ക്ക് ഓഫീസിനുള്ളില്‍ കയറി വിശ്രമിക്കുകയും ഒരു ബെല്ല് അമര്‍ത്തിയാല്‍ പോലീസിന്റെ സേവനം ലഭ്യമാകുകയും ചെയ്യും.
പരാതി പരിഹാര സെല്ലിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജയദേവും സമര്‍പ്പണം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയായും നിര്‍വഹിക്കും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ബി. ആനന്ദബാബു, ലയണ്‍സ് ക്ലബ്ബ് ജില്ലാ. ക്യാബിനറ്റ് ട്രഷറര്‍ കെ.ആര്‍. ഗോപകുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് പിഷാരത്ത്, ആനി റെജി, എടത്വ ഗ്രാമപഞ്ചായത്ത് അംഗം രേഷ്മ ജോണ്‍സണ്‍, എന്നിവര്‍ പ്രസംഗിക്കുമെന്ന് എടത്വ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ്ജ് കൊല്ലംചിറ, സെക്രട്ടറി ഈപ്പന്‍ കെ. ഈപ്പന്‍, അഡ്മിനിസ്ട്രേറ്റര്‍ സണ്ണി തോമസ്, ട്രഷറര്‍ ജയിംസ് ജോസഫ്, പിആര്‍വി നായര്‍, ജേക്കബ് ചാക്കോ, ആന്റണി ജോസഫ്, തകഴി ഗ്രാമപഞ്ചായത്ത് അംഗം മോന്‍സി കരിക്കംപള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.