query_builder Wed 23 Mar 2022 4:02 pm
visibility 530

പറവൂർ: ശിശുരോഗ വിദഗ്ദ്ധൻ ഡോ എം എൻ വെങ്കിടേശ്വരൻ ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ഫെല്ലോഷിപ്പിന് അർഹനായി. കുട്ടികളുടേയും, കൗമാരക്കാരുടേയും സമഗ്ര ആരോഗ്യ വികസനത്തിലുള്ള ഇടപെടലുകളും, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളും, ശിശുരോഗ വിദഗ്ദ്ധരുടെ ദേശീയ സംസ്ഥാന തുടർ വിദ്യാഭ്യാസ പരിപാടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചതുമാണ് ഇദ്ദേഹത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. നോയിഡയിൽ വച്ച് നടന്ന ഐഎപിയുടെ ദേശീയ സമ്മേളനത്തിൽ വെച്ച് ദേശീയ പ്രസിഡൻ്റ് ഡോ രമേഷ് കുമാർ ഫെല്ലോഷിപ്പ് നൽകി ആദരിച്ചു.