query_builder Wed 23 Mar 2022 6:40 pm
visibility 530
തലശ്ശേരി: മാര്‍ച്ച് 24മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ അണിചേര്‍ന്ന് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു - അനുദിനം ഡീസല്‍ വില കൂട്ടുന്നതും സ്‌പേര്‍ പാര്‍ടുകളുടെ ക്രമാതീതമായ വിലക്കയറ്റവും ബസ് വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ത്തു കഴിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നാല് മാസം മുന്‍പ് സമരം പ്രഖ്യാപിച്ച വേളയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെങ്കിലും ഇതേ വരെ പാലിച്ചില്ല.- അനിശ്ചിതകാല പണിമുടക്കിനായി 10 ദിവസം മുന്‍പ് നോട്ടിസ് നല്‍കിയതാണെങ്കിലും ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കുന്നില്ല.-വിദ്യാര്‍ത്ഥികളുടെ കണ്‍സന്‍ഷന്‍ കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവണം -പ്രൈവറ്റ് ബസുകളിലേതിന് സമാനമായി കെ.എസ്.ആര്‍.ടി.സിയിലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌജന്യം എന്ത് കൊണ്ട് അനുവദിക്കുന്നില്ല എന്നും ബസ്സുടമകള്‍ ചോദിച്ചു. - അസോസിയേഷന്‍ പ്രസിഡണ്ട് കെ.വേലായുധന്‍, ജന സിക്രട്ടറി കെ.ഗംഗാധരന്‍, ചെയര്‍മാന്‍ എം.രാഘവന്‍, മറ്റ് ഭാരവാഹികളായ എം.രവീന്ദ്രന്‍, ടി.പി.പ്രേമനാഥന്‍, കെ.പ്രേമാനന്ദന്‍ ,എന്‍.പി.വിജയന്‍, കെ.കെ.ജി നചന്ദ്രന്‍ ,കെ ദയാനന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.-