കണ്ണൂർ കോർപറേഷൻ ബജറ്റിൽ അടിസ്ഥാന സൗകര്യത്തിന് മുൻഗണന
REGIONAL
പരാതി പരിഹാര അദാലത്, ഫ്‌ലൈ ഓവര്‍,ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമം, പാലിയേറ്റീവ് പരിചരണം വേറിട്ട പദ്ധതികളുമായി കണ്ണൂര്‍കോര്‍പറേഷന്‍ ബഡ്ജറ്റ്

കണ്ണൂര്‍: പുതുപദ്ധതികളുമായി കണ്ണൂര്‍ കോര്‍പറേഷന്‍ ബഡ്ജറ്റ് അവതരിപ്പിച്ചു.മേയറുടെ പരാതി പരിഹാര അദാലത്,ഫ്‌ലൈ ഓവര്‍,ട്രാന്‍സ് ജന്‍ഡര്‍ ക്ഷേമം,തുടങ്ങി വേറിട്ട പദ്ധതികളുമായാണ് ഇത്തവണത്തെ കണ്ണൂര്‍ കോര്‍പറേഷന്‍ ബഡ്ജറ്റ് ഡെപ്യൂട്ടി മേയര്‍ ഷബീന അവതരിപ്പിച്ചത്. നഗരത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതികള്‍ ഒരുക്കിയ കോര്‍പറേഷന്‍ ബഡ്ജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
നഗരവികസനം,നഗര സൗന്ദര്യവല്‍ക്കരണം, ജലസംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം,, ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം,പാലിയേറ്റീവ് പ്രവര്‍ത്തനം, മാലിന്യ നിര്‍മാര്‍ജനം, കൃഷി,കലാ-കായിക വികസനം തുടങ്ങി എല്ലാ മേഖലകളിലും സ്പര്‍ശിച്ചു കൊണ്ടുള്ളതാണ് ബജറ്റ്.
ഓഫീസേഴ്‌സ് ക്ലബ്ബ് പരിസരം മുതല്‍ എസ് എന്‍ പാര്‍ക്ക് വരെ ഫ്‌ലൈഓവര്‍ നിര്‍മ്മിക്കുന്നതാണ് ബജറ്റിലെ മുഖ്യ ആകര്‍ഷണം. നഗരസഭ ചെയര്‍മാനും മുസ്ലിംലീഗ് നേതാവും ആയിരുന്ന ബി പി ഫാറൂഖിന്റെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
കപ്പ ന്യൂസ്...കണ്ണൂര്‍ ദസറ,ബീച്ച് കാര്‍ണിവല്‍ തുടങ്ങിയ പരിപാടികള്‍ക്ക് തുക നീക്കിവെച്ചതിലൂടെ കലാ സാംസ്‌കാരിക രംഗത്ത് പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷിക്കുന്നു.
നിങ്ങള്‍ മനുഷ്യനായതു കൊണ്ട് വലിയവന്‍ ആകുന്നില്ല. മനുഷ്യത്വം ഉള്ളവന്‍ ആയാലെ വലിയവന്‍ ആകും എന്ന ഗാന്ധിജിയുടെ സൂക്തവും സമാധാനം ഇല്ലെങ്കില്‍ മറ്റെല്ലാ സ്വപ്നവും അപ്രത്യക്ഷമാകുകയും ചാരം ആവുകയും ചെയ്യും എന്ന നെഹ്‌റുവിന്റെ സന്ദേശവും ബജറ്റില്‍ ഷബിന ടീച്ചര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്
പുതിയ ടൗണ്‍ ഹാള്‍ നിര്‍മ്മാണം 15 ലക്ഷം രൂപ, സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ പൊളിച്ചുപണിയല്‍,ഓഫീസേഴ്‌സ് ക്ലബ്ബ് മുതല്‍ ശ്രീനാരായണ പാര്‍ക്ക് വരെ ഫ്‌ളൈ ഓവര്‍,കക്കാട് പുഴ സൗന്ദര്യവല്‍ക്കരണം രണ്ടാം ഘട്ടം (5കോടി) നാല് കേന്ദ്രങ്ങളില്‍ ആധുനിക രീതിയിലുള്ള വഴിയോര വിശ്രമ
കേന്ദ്രങ്ങള്‍ (1.60 കോടി) ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നവീകരണം(10 കോടി )
100 കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ (2കോടി 20 ലക്ഷം രൂപ)റാഡ് ശൂചീകരണത്തിന് ആധുനിക യന്ത്രവല്‍കൃത വാഹനം(75 ലക്ഷം) സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി (12 കോടി)പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ (2.5 കോടി)റോഡ് അറ്റകുറ്റപണി (12 കോടി)പുതിയ റോഡ് നിര്‍മ്മാണം(18 കോടി)
ആനയിടുക്ക് സിറ്റി റോഡ് വീതി കൂട്ടല്‍(25 ലക്ഷം)1വാര്‍ഡുകളില്‍ അടിയന്തിര പ്രവൃത്തികള്‍ക്ക് (1.10 കോടി)
പാര്‍പ്പിട സൗകര്യം(14 കോടി)കണ്ണൂര്‍ ദസറ (10 ലക്ഷം)
ബീച്ച് കാര്‍ണിവല്‍ (10 ലക്ഷം)1ആയിരം വീടുകള്‍ക്ക് കിണര്‍ റീചാര്‍ജ്ജ്(1. 50 കോടി)പൊതുകുളങ്ങളും കിണറുകളും നവീകരിക്കല്‍ (1.20 കോടി)ജൈവ മാലിന്യസംസ്‌കരണത്തിന് വിന്‍ഡ്രോ കംമ്പോസ്റ്റ് യൂണിറ്റ്
(50 ലക്ഷം )ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ട്ടര്‍ (15 ലക്ഷം)പൊതുശൗചാലയങ്ങള്‍ നവീകരിക്കും (30 ലക്ഷം) ബോട്ടില്‍ ബൂത്തുകള്‍(18 ലക്ഷം)മാലിന്യശേഖരണത്തിന് എം.സി എഫ്(50ലക്ഷം)
തുമ്പൂര്‍ മൂഴി മോഡല്‍ മാലിന്യസംസ്‌കരണം (50 ലക്ഷം)വീടുകളിലേക്ക് ബയോബിന്‍, റിങ്ങ് കമ്പോസ്റ്റ് (68 ലക്ഷം)മാലിന്യനീക്കത്തിന് വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി (65ലക്ഷം)
മഴക്കാല പൂര്‍വ്വ ശുചീകരണം (21 ലക്ഷം രൂപ)മിനിസര്‍വ്വീസ് സ്റ്റേഷന്‍ (20 ലക്ഷം )
പയ്യാമ്പലം ശ്മശാനം ആധുനിക വല്‍ക്കരണവും സൗന്ദര്യവല്‍ക്കരി
ക്കലും(2 കോടി)നഗരത്തില്‍ ഒരു ക്ലോക്ക് ടവര്‍ (25 ലക്ഷം)
നഗര സൗന്ദര്യ വല്‍ക്കരണം 3 കോടി രൂപ പഴയ ബസ് സ്റ്റാന്‍ഡില്‍ അന്തര്‍സംസ്ഥാന ബസ്്പാര്‍ക്കിങ്ങ്
(2 ലക്ഷം) വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കല്‍ (25 ലക്ഷം) ചെരുപ്പ് തുന്നല്‍ തൊഴിലാളികളുടെ സംരക്ഷണവും സൗകര്യമൊരുക്കലും (2 ലക്ഷം)
വിദ്യാഭ്യാസ മേഖലയ്ക്ക് (3 കോടി )സ്‌കൂളുകളില്‍ ഗാന്ധിപ്രതിമയും ഛായാചിത്രവും സ്ഥാപിക്കല്‍
(18 ലക്ഷം)സാക്ഷരതാ പ്രവര്‍ത്തനം (7 ലക്ഷം)പട്ടികജാതി വികസനം (3.68 കോടി)
പട്ടികവര്‍ഗ്ഗ ക്ഷേമം (36 ലക്ഷം)മേയറുടെ പൊതുജന പരാതി പരിഹാര അദാലത്ത് (2 ലക്ഷം)
കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് നവീകരിക്കുല്‍ സിറ്റിസണ്‍സ് സര്‍വ്വീസ് പോര്‍ട്ടല്‍ (2 ലക്ഷം)
കിയോസ്‌ക്ക് സംവിധാനം (17 ലക്ഷം)
ഭിന്നശേഷി ക്ഷേമ പരിപാടികള്‍ (2കോടി)
തൊഴിലും നൈപുണ്യ വികസനവും(10 ലക്ഷം)ലഹരി വിരുദ്ധ പ്രചരണ പരിപാടി (5ലക്ഷം)
ചേലോറയിലും ആറ്റടപ്പയിലും മിനി സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്
(4 കോടി )സ്‌പോര്‍ട്‌സ് കിറ്റ് (10 ലക്ഷം )കണ്ണൂര്‍ സിറ്റിയില്‍ ബി.പി. ഫാറൂഖ് സ്മാരക സാംസ്‌കാരിക നില
സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നതിന് (25 ലക്ഷം)സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ (1.10 കോടി)ദുരന്ത നിവാരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെക്കല്‍
(10ലക്ഷം)ആഴ്ച ചന്ത (2 ലക്ഷം)കേരാമൃതം പദ്ധതി (80 ലക്ഷം)നെല്‍കൃഷി പ്രോത്സാഹനം (50 ലക്ഷം)
കൃഷിഭവന്‍ അറ്റകുറ്റപ്പണിയും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാ
ക്കലും(50 ലക്ഷം)പച്ചക്കറി കൃഷി പ്രോത്സാഹനം (20 ലക്ഷം
) നടീല്‍ വസ്തു ശേഖരണ വിതരണ കേന്ദ്രം (5 ലക്ഷം ) ക്ഷീരോല്‍പാദനം (75 ലക്ഷം )
മൃഗസംരക്ഷണം (5 ലക്ഷം) വീടുകളില്‍ ആടുവളര്‍ത്തല്‍ (5 ലക്ഷം)
നിര്‍ധനകുടുംബങ്ങള്‍ക്ക് ധനസഹായം(5 ലക്ഷം)
തെരുവ് നായകള്‍ക്ക് ഷെല്‍ട്ടര്‍ (20 ലക്ഷം)ആനിമല്‍ ക്രമിറ്റോറിയം (5 ലക്ഷം)
കോഴി വളര്‍ത്തല്‍ പ്രോത്സാഹനം(10 ലക്ഷം)മത്സ്യ സമൃദ്ധി പദ്ധതി (50 ലക്ഷം)ചെറുകിട സംരംഭകത്വ വികസനം (1 കോടി)ശിശുക്ഷേമ പരിപാടികള്‍ (4.6 കോടി)അങ്കണവാടിയിലെ കുട്ടികള്‍ക്ക് പോഷകാഹാര വിതരണം (1.75 കോടി)അങ്കണവാടികള്‍ ഹൈടെക് ആക്കി ശിശു സൗഹൃദമാക്കല്‍- ബേബി
ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, കളിക്കോപ്പുകള്‍, പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തല്‍,
വാട്ടര്‍ പ്യൂരിഫയര്‍ ലഭ്യമാക്കല്‍ എന്നിവയ്ക്കായി (1 കോടി 5 ലക്ഷം)
സ്ഥലമുള്ള അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ (50 ലക്ഷം)
അങ്കണവാടി ജീവനക്കാര്‍ക്ക് ഓണറേറിയം(1.3 കോടി)
വയോജന ക്ഷേമപരിപാടികള്‍ (1 കോടി)