query_builder Wed 23 Mar 2022 6:47 pm
visibility 531
പാനൂർ:നിർദിഷ്ട കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ അലൈൻമെൻറിൽ പാനൂർ ടൗണിനെ ഒഴിവാക്കാൻ ബദൽ നിർദേശവുമായി വ്യാപാരിവ്യവസായി സമിതി.
പി. ആർ. എം. ഹയർസെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച കെ. പി. മോഹനൻ എം. എൽ. എ. വിളിച്ചുചേർത്ത യോഗത്തിൽ നിർദിഷ്ട റോഡിന്റെ അലൈൻമെൻറ് പരിശോധന നടത്തി.
പൂക്കോം-കാട്ടിമുക്കിൽനിന്ന് തുടങ്ങി പാനൂർ ഗുരുസന്നിധിക്ക് സമീപം അവസാനിക്കുന്ന രീതിയിൽ ബൈപ്പാസ് നിർമിക്കുകയാണെങ്കിൽ വഴിയാധാരമാകുന്ന കച്ചവടക്കാരെ സംരക്ഷിക്കാൻ കഴിയുമെന്നും കൂടുതൽ വീടുകളോ കെട്ടിടമോ ഇല്ലാത്ത മേഖലയിലൂടെയാണ് ബൈപ്പാസ് കടന്നുപോകുകയെന്നും കെ. പി. മോഹനൻ എം. എൽ. എ. യ്ക്ക് നൽകിയ നിവേദനത്തിൽ സമിതി ചൂണ്ടിക്കാട്ടി.