തലസ്ഥാനത്ത് സ്വകാര്യ ബസുകൾ പണി മുടക്കില്ല

GENERAL

നഗരത്തിലോടുന്ന 90 ബസുകളും സർവീസ് നടത്തുന്നുണ്ട്.

തലസ്ഥാനത്ത്  സ്വകാര്യ ബസുകൾ പണി മുടക്കില്ല  Enlight News

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ സ്വകാര്യ ബസുകൾ പണി മുടക്കില്ല. തിരുവനന്തപുരം നഗരത്തിലോടുന്ന 90 ബസുകളും സർവീസ് നടത്തുന്നുണ്ട്. എന്നത്തേയും പോലെ തന്നെയാണ് ബസുകൾ സർവീസ് നടത്തുന്നത്. അതേസമയം മറ്റു ജില്ലകയിൽ സ്വകാര്യ ബസ് പണി മുടക്ക് ആരംഭിച്ചു. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് സമര ആരംഭിച്ചത്. എന്നാൽ സ്വകാര്യ ബസുകൾ പണിമുടക്കുന്ന ജില്ലകളിൽ കെ എസ്ആർ ടിസി കൂടുതൽ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.