കെ.എം.സി.സി യുടെ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതും  സർവ്വതല സ്പർശിയുമാണ് : ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ്

GENERAL

ഒന്ന് മുതൽ പത്ത് വരെയുള്ള പാഠ പുസ്തകങ്ങളും പരീക്ഷ സംബന്ധമായ പുസ്തകങ്ങളുമാണ് വർഷം തോറും കെഎംസിസി ഹാളിൽ കൈമാറ്റം നടത്താൻ വേദിയൊരുക്കാറുള്ളത്

കെ.എം.സി.സി യുടെ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതും  സർവ്വതല സ്പർശിയുമാണ് : ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് Enlight News

ദോഹ : സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ കെ.എം.സി.സി യുടെ പ്രവർത്ത നങ്ങൾ തുല്യതയില്ലാത്തതും സർവ്വതല സ്പർശിയു മാണെന്ന് ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ്‌ നായർ പറഞ്ഞു .

കെ.എം.സി.സി ഹാളിൽ നടന്ന ബുക്ക് എക്സ്ചേഞ്ച് മേള ഉൽഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.

ഖത്തർ കെ.എം.സിസി യുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ്‌ സർക്കിളും വനിതാ വിഭാഗമായ K.W.C.C യും ചേർന്നൊരുക്കിയ പുസ്തക എക്സ്ചേഞ്ച്‌ മേള രക്ഷിതാ ക്കളുടെയും വിദ്യാർത്ഥികളുടെയും പങ്കാളി ത്തം കൊണ്ട് ശ്രദ്ധേയമായി.

ഖത്തറിലെ വിദ്യാലയങ്ങളിലേക്കുള്ള ഒന്ന് മുതൽ പത്ത് വരെയുള്ള പാഠ പുസ്തകങ്ങളും പരീക്ഷ സംബന്ധമായ പുസ്തകങ്ങളുമാണ് വർഷം തോറും കെഎംസിസി ഹാളിൽ കൈമാറ്റം നടത്താൻ വേദിയൊരുക്കാറുള്ളത് .

പരിപാടിയിൽ സ്റ്റുഡൻസ്‌ സർക്കിൾ ചെയർമാൻ അഫ്സൽ വടകര അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കെ എം സി സി പ്രസിഡണ്ട് എസ്.എ എം ബഷീർ, സംസ്ഥാന വനിതാ വിംഗ് ജനറൽ സെക്രട്ടറി ഫസീല ഹസൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായ റഹീസ് പെരുമ്പ, മുസ്തഫ എലത്തൂർ, കോയ കൊണ്ടോട്ടി, ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദു നാസർ നാച്ചി, സ്റ്റുഡൻസ്‌ സർക്കിൾ മുൻ ജനറൽ കൺവീനർ പി.ടി.ഫിറോസ്‌ എന്നിവർ സന്നിഹിതരായിരുന്നു.

സ്റ്റുഡൻസ്‌ സർക്കിൾ ജനറൽ കൺവീനർ ഷഹബാസ് തങ്ങൾ സ്വാഗതവും വൈസ്‌ ചെയർമാൻ സിറാജുദ്ധീൻ നന്ദിയും പറഞ്ഞു.

വനിതാ വിഭാഗം ഭാരവാഹികളായ

ഹസീന അസീസ് , മൈമൂന തങ്ങൾ, മുനീറ കൊളക്കാടൻ, അംന അഷറഫ് , ഫരീദ സഗീർ, സിറാജുൽ മുനീർ, സമദ്, ബഷീർ

സുഹറ തലായി, സീനത്ത് ഇല്യാസ്, ആബിദ ടിപി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.