സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണത്തിന് കരട് രേഖ തയ്യാറായി

GENERAL

രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നു വന്ന ചര്‍ച്ചകളെ ക്രോഡീകരിച്ച് ആലപ്പുഴയുടെ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണത്തിനായുള്ള കരട് രൂപരേഖ തയ്യാറാക്കി.

സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണത്തിന്   കരട് രേഖ തയ്യാറായി Enlight News

ആലപ്പുഴ നഗരസഭാ പരിധിയിലെ ഖരമാലിന്യ സംസ്‌കരണത്തി നായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ആലപ്പുഴ നഗരസഭയും കാന്‍ ആലപ്പിയും (ഐഐടി ബോംബെ, കില ) സംയോജിതമായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാലയില്‍ ഖരമാലിന്യ സംസ്‌കരണത്തിന്റെ കരട് രേഖ തയ്യാറാക്കി.


ശില്‍പശാലയുടെ രണ്ടാം ദിന പരിപാടികള്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ഡയറക്ടര്‍ യൂ.വി.ജോസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ എന്‍.സി നാരായണന്‍ സ്വാഗതം പറഞ്ഞു. രോഹിത് ജോസഫ് വിഷയാവതരണം നടത്തി.


കേരളത്തില്‍ ശാസ്ത്രീയമായി പരീക്ഷിച്ചു വിജയിച്ച വിവിധ മാലിന്യസംസ്‌കരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മനോജ് കുമാര്‍ വി (കുന്നംകുളം) , ഡോ. ദാമോദരന്‍(ഐ.ആര്‍.റ്റി.സി ), ശ്രേയസ് (ഐ.ആര്‍.റ്റി.സി), ശ്രീരാഗ്( ഗ്രീന്‍ വേംസ്), മണലില്‍ മോഹനന്‍ (വടകര മുനിസിപ്പാലിറ്റി), സി. എന്‍. മനോജ് എന്നിവര്‍ ഓരോ ഘട്ടത്തിലും അവര്‍ നേരിട്ട പ്രശ്‌നങ്ങളെയും അവയെ പരിഹരിച്ച രീതികളും അവതരിപ്പിച്ചു.


വൈസ് ചെയര്‍മാന്‍ പിഎസ് എം ഹുസൈന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേശ്, കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ആലപ്പുഴ കോ ഓര്‍ഡിനേറ്റര്‍ ഖദീജ, നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ കെ. പി. വര്‍ഗീസ്സ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.


അതോടൊപ്പം ആലപ്പുഴ നഗരസഭയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചുള്ള കാന്‍ ആലപ്പിയുടെ പഠനങ്ങളും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നു വന്ന ചര്‍ച്ചകളെ ക്രോഡീകരിച്ച് ആലപ്പുഴയുടെ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണത്തിനായുള്ള കരട് രൂപരേഖ തയ്യാറാക്കി.