query_builder Thu 24 Mar 2022 5:28 am
visibility 539

മംഗളുരു: കര്‍ണ്ണാടകയില്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിന്റെ വാര്‍ഷിക ഉത്സവങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് സ്റ്റാളുകള്‍ ഇടുന്നതിന് വിലക്കേര്‍പ്പെടുത്തി ബാനറുകള്‍. മംഗളുരുവിന് സമീപമുള്ള ബപ്പനാട് ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലാണ് മുസ്ലീങ്ങള്‍ കച്ചവടം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ക്ഷേത്ര അധികാരികളല്ല ബാനറുകള്‍ സ്ഥാപിച്ചതെന്നും തങ്ങളുടെ ശ്രദ്ധയില്‍പെടുത്താതെ ആരോ സ്ഥാപിച്ചതാണെന്നും കച്ചവടം നടത്തുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ മനോഹര്‍ ഷെട്ടി പ്രതികരിച്ചു.
Read also: സഖാവ് വിജൂ കൃഷ്ണൻ താങ്കൾ എവിടെയാണ്? -കെ.സഹദേവൻ
അഹിന്ദുക്കള്‍ക്ക് ക്ഷേത്ര സ്വത്ത് പാട്ടത്തിന് നല്‍കരുതെന്ന നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ബിജെപി നേതൃത്വത്തിലുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ അവകാശപ്പെട്ടു. ക്ഷേത്ര ട്രസ്റ്റുകള്‍ സ്റ്റാളുകള്‍ക്കായി ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കുന്നത് സമൂഹത്തെ ഭിന്നിപ്പിക്കുന്നതായി കോണ്‍ഗ്രസ് എംഎല്‍എ കര്‍ണ്ണാടക നിയമസഭയില്‍ ഉന്നയിച്ചു. മുസ്ലീങ്ങളും ഹിന്ദുക്കളും സഹവര്‍ത്തിത്വത്തോടെ ഒരുമിച്ച് ആഘോഷിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ തീരദേശ ജില്ലയുടെ ചരിത്രത്തിലുണ്ടെന്നും മുസ്ലീങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ള ചില ഭീരുക്കളുടെ നടപടി മൂലം ഒരു മോശം മാതൃക സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. പക്ഷേ ഭാഗ്യവശാല്‍ ചില സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ളതായും കോണ്‍ഗ്രസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നിരോധനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ജെ.സി മധുസ്വാമി മറുപടിയായി പറഞ്ഞു. കര്‍ണ്ണാടക ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റുകളുടെയും നിയമം-2002, റൂള്‍12 പ്രകാരം ക്ഷേത്രത്തിന് സമീപമുള്ള സ്ഥലമോ, കെട്ടിടമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും അഹിന്ദുക്കള്‍ക്ക് പാട്ടത്തിന് നല്‍കില്ല എന്നാണെന്നും ഈ നിയമങ്ങള്‍ ഉദ്ധരിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും മധുസ്വാമി പറഞ്ഞു.
Read also: യുക്രെയിൻ: ദുരിതത്തിന് ഒരു മാസം തികയുമ്പോൾ